Sun. Feb 23rd, 2025
ഏലൂരിൽ വൻ മോഷണം
കൊച്ചി:

എറണാകുളം ഏലൂർ കമ്പനിപ്പടിയില്‍ ജ്വല്ലറിയിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കമ്പനിപ്പടിയിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

രാവിലെ ഉടമകള്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാൽ നഷ്ടമായ സ്വർണ്ണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് പൊലീസ് പ്രതികരിച്ചു.വിരലടയാള വിദഗ്ധരും എത്തി. ജ്വല്ലറിയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

https://www.youtube.com/watch?v=zVCfVukY7Pk