Thu. Jan 23rd, 2025
Thanthonni Thuruthu Island
കൊച്ചി:

കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്.

ബണ്ട് ബലപ്പെടുത്താന്‍ ഗോശ്രീ ഐലന്റ് ഡെവലെപ്‌മെന്റ് അതോറിറ്റിക്ക് ഫണ്ട് വിഹിതമുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളില്‍ തട്ടി ഇതുവരെ നടപ്പായില്ല. ജനപ്രതിനിധികള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിഷേധം കനത്തതോടെ ജില്ലാ കളക്ടര്‍ നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

പദ്ധതി നടത്തിപ്പിനായി നടപടികള്‍ വേഗത്തിലാക്കാമെന്ന കളക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.നവംബർ-ഡിസംബർ മാസങ്ങളിലാണ് കായലിൽ വേലിയേറ്റം കൂടുതലാകുന്നത്. ഈ സമയങ്ങളിലെ തുരുത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറുന്നത് പതിവാണ്.രാത്രി 12 മണിയോടെയാണ് മിക്കവാറും ദിവസങ്ങളിൽ വെള്ളം കയറുന്നത്. വെളുപ്പിന്‌ മൂന്നുവരെ ഇതേ സ്ഥിതി തുടരുകയും ചെയ്യും.