Thu. Jan 23rd, 2025
Soumini Jain opens about cooperation election
കൊച്ചി:

നിലവിലെ കൊച്ചി മേയർ സൗമിനി ജയിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറങ്ങിയ കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക ഏറെ ചർച്ചയായിരുന്നു. മത്സരിക്കാൻ താത്പര്യമില്ലെന്ന് സൗമിനി ജയിൻ അറിയിച്ചതിനെ തുടർന്നാണ് സീറ്റ് നൽകാതിരുന്നതെന്നാണ് പാർട്ടി വിശദീകരണം.

മത്സരിക്കാത്തത് വ്യകതിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് സൗമിനി ജയിൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, വ്യക്തമായ ചില വിമർശനങ്ങളും സൗമിനി ജയിൻ ഉയർത്തുന്നു.

കൗൺസിലു൦ ഉദ്യോഗസ്ഥരിൽ നിന്നു൦ സഹകരണക്കുറവ് പദ്ധതികളുടെ വേഗതയെ ബാധിച്ചുവെന്ന് അവര്‍ തുറന്നടിച്ചു. പൊതുര൦ഗത്ത് തുട൪ന്നു൦ സജീവമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ സൗമിനി യുഡിഎഫ് സ്ഥാനാ൪ത്ഥികൾക്കായി പ്രചരണത്തിനിറങ്ങുമെന്നും വ്യക്തമാക്കി.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടടക്കമുള്ള വിഷയങ്ങളില്‍ മേയര്‍ക്ക് ഹൈക്കോടതിയിൽ നിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും വിമർശനം ലഭിച്ചിരുന്നു. ഇതേതുടർന്ന്, പാർട്ടിയ്ക്കുള്ളിലും സൗമിനി ജയിൻ വിമർശനങ്ങൾക്ക് പത്രമായിരുന്നു. മുന്‍പ്‌ പല തവണ ഹൈബി ഈഡന്‍ എംപിയുമായുള്ള മേയറുടെ അഭിപ്രായഭിന്നത മറനീക്കിയിരുന്നു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ മത്സരിക്കാന്‍ വേണ്ടി മാറി നിന്നതാണെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്‌.

By Arya MR