Mon. Dec 23rd, 2024
internal politics in BJP

 

തിരുവനന്തപുരം:

ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോടുള്ള എതിർപ്പിനെ തുടർന്ന് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂടിയോലിചിക്കാന്‍ ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗമാണ് ഒരു വിഭാഗം നേതാക്കള്‍ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചത്. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പക്ഷെ കെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗങ്ങള്‍ ആരും പങ്കെടുത്തില്ലെന്നാണ് റിപോര്‍ട്ടുകള്‍.

60 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ കേവലം 35 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെ 25 ഓളം പേർ യോഗം ബഹിഷ്‌കരിച്ചു. പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രന്‍ വിഭാഗവും യോഗത്തില്‍ പങ്കെടുത്തില്ല.

By Athira Sreekumar

Digital Journalist at Woke Malayalam