വാഷിങ്ടൺ:
തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ പ്രസിഡന്റ് ട്രംപ് തയാറാകുന്നുവെന്ന് സൂചന. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപ് ഇപ്പോൾ കാലം എല്ലാം പറയുമെന്നാണ് പ്രതികരിച്ചത്.
കൊവിഡ് രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്.
നമ്മള്‍ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല,” ട്രംപ് പറഞ്ഞു. എന്നാൽ, കൊവിഡ് വാക്സിൻ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഒന്നും ട്രംപ് നടത്തിയില്ല.
അതേസമയം, തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയില്ല.
അരിസോണയിലും ജോർജ്ജിയയിലും കൂടി വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് നേടിയത്. 272 എന്ന കേവലഭൂരിപക്ഷം കടന്ന് ബൈഡൻ കുതിക്കുമ്പോൾ ട്രംപ് 232 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടിയത്.
അരിസോണയിലെയും ജോര്‍ജ്ജിയയിലെയും അന്തിമ ഫലം പുറത്തു വരുന്നതുവരെ തന്റെ പരാജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. നമ്മള്‍ ജയിക്കുമെന്ന് തന്നെയുള്ള ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപിന് ഉണ്ടായിരുന്നത്.