Wed. Dec 18th, 2024
ED sent notice to four others in Bengaluru Smuggling case

 

ബംഗളുരു:

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും നോട്ടീസ് നൽകിയിരുന്നെങ്കിലും ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഒഴിയുകയായിരുന്നു.

അതേസമയം കേസിൽ അറസ്റ്റിലായ ബിനീഷിനെ കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും ഇതേ സെല്ലിൽ പാർപ്പിക്കാനാണ് സാധ്യത.

By Athira Sreekumar

Digital Journalist at Woke Malayalam