Sun. Dec 22nd, 2024

തിരുവനന്തപുരം:

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചികിത്സാ ആവശ്യത്തിനായി തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി തരണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം.

കേന്ദ്ര കമ്മിറ്റിയും പിബിയും കോടിയേരിയുടെ ഈ ആവശ്യം അംഗീകരിച്ചതോടെയാണ് താല്‍കാലികമായി വിജയരാഘവന് സെക്രട്ടറി സ്ഥാനം നല്‍കിയത്. അതേസമയം, വിവാദങ്ങള്‍ക്കിടെയാണ്  ഈ സ്ഥാനമൊഴിയല്‍ എന്നതും ഏറെ നിര്‍ണായകമാണ്.

 

By Binsha Das

Digital Journalist at Woke Malayalam