Sat. Apr 20th, 2024
Biden wins Arizona

 

വാഷിങ്ടണ്‍:

കഴിഞ്ഞ 24 വർഷമായി ഡെമോക്രോറ്റിക് കോട്ടയായിരുന്ന അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ബാലറ്റ് കൗണ്ടിങില്‍ ഈ വോട്ടുകൾ കൂടി നേടിയതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ മുന്‍തൂക്കമായി.

എന്നാൽ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്നാണ് ആരോപണം. വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും രംഗത്തെത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam