Sat. Jan 18th, 2025
India in historic technical recession says rbi
ഡൽഹി:

സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായെന്ന് റിസർവ് ബാങ്ക്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞുവെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില്‍ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. വാഹന വില്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍വരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.

കമ്പനികള്‍ക്ക് മുന്നേറ്റം നിലനിര്‍ത്താനായാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ റിപ്പോർട്ടിൽ പറയുന്നു.

By Arya MR