Thu. May 2nd, 2024
K M Shaji wife being questioned by ED

 

കോഴിക്കോട്:

അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ മൊഴി നൽകാനായി കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തി. കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിൻ്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഈ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാജിയുടെ ഭാര്യ ആശയോട് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

അതേസമയം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ എം ഷാജി എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ വി ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രാഥമിക അന്വേഷണം നടത്താനും നിർദ്ദേശിച്ചു. അഭിഭാഷകനായ എം ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.

പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി ടി ഇസ്മയിലിന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി മൊഴിയെടുത്തത്.

By Athira Sreekumar

Digital Journalist at Woke Malayalam