Sun. Feb 23rd, 2025
NCB filed for custody of Bineesh Kodiyeri

 

ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. തുടർന്നാണ് ഇന്ന് നിർണായക നീക്കം എൻസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എൻസിബിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

അതേമസയം ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്ന് ബിനീഷിനെ ബംഗളുരു സെഷൻസ് കോടതിയിൽ ഹാജരാക്കി. രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam