Mon. Dec 23rd, 2024
Arif Mohammad Khan detected Covid positive

 

തിരുവനന്തപുരം:

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താനുമായി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ വിവിധ പരിപാടികളുടെ ഭാഗമായി ഡൽഹിയിലായിരുന്നു. ഇന്നലെ രാവിലെയാണ് കേരളത്തിലെത്തിയത്. ഗവർണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam