Sun. Dec 22nd, 2024
WhatsApp Pay on WhatsApp
ഡല്‍ഹി:

പണം ഇടപാട് നടത്താൻ വാട്‌സാപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സാപ്പിന്റെ ഈ സേവനം. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്‌സാപ്പിന് ഇന്ത്യയിൽ 400 മില്യൻ ഉപഭോക്താക്കൾ ആണ് ഉള്ളത്.

റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സാപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സാപ്പിന് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങും.

ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഐ അറിയിച്ചിരുന്നു. വാട്‌സാപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയമെന്റ് രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.