Mon. Dec 23rd, 2024
തിരുവനന്തപുരം:

വയനാട് മാവോയിസ്റ്റ്–പൊലീസ് ഏറ്റുമുട്ടലിൽ സർക്കാരിനെതിരെ സിപിഐ. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു കൊല്ലുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സംസ്ഥാനത്തിനു യാതൊരു മാവോയിസ്റ്റ് ഭീഷണിയും ഇല്ലെന്നിരിക്കെ ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണെന്നും കേന്ദ്ര ഫണ്ട് നേടാനാണിതെന്നും കാനം കുറ്റപ്പെടുത്തി.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽനിന്ന് തണ്ടർബോൾട്ട്‌ പിന്മാറണം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മജിസ്റ്റീരിയൽ റിപ്പോർട്ടുകൾ പുറത്തുവരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പൊലീസിനെതിരെയാണ് റിപ്പോർട്ട് എങ്കിൽ പുറത്തുവരാത്ത സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിൽ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയെന്നും പുറത്തുവന്നത് പാർട്ടി കമ്മിറ്റിയിൽ നടക്കാത്ത കാര്യങ്ങളെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.