വാഷ്ങ്ടണ്‍ ഡിസി:
ലോകമാകമാനം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം ദിവസവും ട്വിസ്റ്റ് തുടരുന്നു. ഇഞ്ചേടിഞ്ച് പോരാട്ടം ആണ് നടക്കുന്നതെങ്കിലും വൈറ്റ് ഹൗസിലേക്ക് വെറും ആറ് വോട്ടിന്‍റെ അകലം മാത്രമാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുള്ളത്. 264 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍നേടി ബൈഡന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപിനെക്കാളും ഏറെ മുന്നിലാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോർജിയ, പെൻസിവേനിയ, നെവാഡ, അരിസോണ, നോർത്ത് കേരോലിന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഫലംവരാനുള്ള സംസ്ഥാനങ്ങലില്‍ ട്രംപിന് ലീഡ് കുറയുകയാണ്. നെവാഡയില്‍ ബെെഡന്‍ ലീഡ് വര്‍ധിപ്പിച്ചു. പെൻസിവേനിയയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജോര്‍ജിയയില്‍ ആകട്ടെ ട്രംപാണ് ബെെഡനെക്കാള്‍ മുന്നില്‍.
മിക്കയിടത്തും വോട്ടെണ്ണൽ അന്തിമഘട്ടത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഫലം അറിയാനാകുമെന്നാണ് സൂചന. പോസ്റ്റൽ വോട്ടുകൾ ഇപ്പോഴും എണ്ണുന്നുണ്ട്. ജയിക്കാനായി 270 ഇലക്ടറല്‍ വോട്ടുകള്‍ വേണ്ടതില്‍ ട്രംപിന് ഇതുവരെ 214 വോട്ടുകളാണ് നേടാനായത്. എന്നാല്‍, നിയമപരമായി താൻ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാൾഡ് ട്രംപ് അൽപസമയം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു.