Sun. Dec 22nd, 2024
Kozhikode 6 year old brutally raped

 

കോഴിക്കോട്:

കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്​ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ്​ ക്രൂരലൈംഗിക പീഡനത്തിനിരയായത്​. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam