Sun. Dec 22nd, 2024
P Biju passed away
തിരുവനന്തപുരം:

യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

രണ്ടാഴ്ച്ച മുൻപ് കൊവിഡ് ബാധയെ തുടർന്ന് ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

ബിജുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

By Arya MR