Thu. Jan 23rd, 2025

ബെംഗളൂരു:

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. കടുത്ത നടുവേദനയും ബിനീഷിനുണ്ടെന്നാണ് വിവരം.

മൂന്നാമത്തെ ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യംചെയ്യുന്നത്. നാളെ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam