Sun. Dec 22nd, 2024
NIA to interrogate culprits in Bengaluru Drug case

 

ബംഗളുരു:

ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ മാസം കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം ബിനീഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിനീഷിനെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ കർണാടക ഹൈക്കോടതിയെ സമീപിക്കും. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങൾ ധരിപ്പിക്കാൻ ആണ് ശ്രമം. ഇന്നലെ ബംഗളുരു ഇഡി ഓഫീസിൽ എത്തിയ ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരിയെയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു. ഉദ്യോ​ഗസ്ഥരുമായി നേരിയ തോതിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നു. ശേഷം ബിനീഷിനെ കാണാതെ അഭിഭാഷക സംഘം മടങ്ങുകയായിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam