Mon. Jan 6th, 2025
Bengaluru Drug Mafia Case
ഡൽഹി:

ബംഗളുരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് ഈ കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്.

നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണെന്നും ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

അതേസമയം, പശ്ചിമബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയ്ക്കും സിപിഎം സിസിയുടെ പച്ചക്കൊടിയായി.

By Arya MR