ഡൽഹി:
എയർ ഇന്ത്യയുടെ സഹവിമാന കമ്പനിയായ അലയൻസ് എയർ ഇനി നയിക്കുന്നത് ഹർപ്രീത് എഡി സിങ്ങാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വിമാനക്കമ്പനി ഒരു വനിതയെ സിഇഓയായി നിയമിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഹർപ്രീത് അലൈൻസ് എയറിന്റെ സിഇഒയായി തുടരുമെന്ന് എയർ ഇന്ത്യ സിഎംഡി രാജീവ് ബൻസാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഫ്ലൈറ്റ് സേഫ്റ്റി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹർപ്രീത്. സീനിയർ ക്യാപ്റ്റൻ നിവേദിത ഭാസിന് ഫ്ലൈറ്റ് സേഫ്റ്റി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഹർപ്രീത് സിങ് 1988ലാണ് എയർ ഇന്ത്യയുടെ പൈലറ്റായി കയറുന്നത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ വിമാനം പറഞ്ഞാൻ കഴിയാതിരുന്നപ്പോഴും
വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിൽ അവർ സേവനമനുഷ്ഠിച്ചിരുന്നു. വനിത പൈലറ്റ് അസോസിയേഷെൻറ തലപ്പത്തും അവർ എത്തിയിട്ടുണ്ട്.
അതേസമയം, എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം നടപ്പായാലും അലൈൻസ് എയറിനെ പൊതുമേഖലയിൽ തന്നെ നില നിർത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.