കോഴിക്കോട്:
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതില്‍നിന്നും വ്യക്തമാവുന്നത് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായിരുന്നു എന്നായിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. സ്വപ്നയുടെ കള്ളപ്പണത്തിന്റെ കാവൽക്കാരായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ തുറന്നടിച്ചു.
ഇത് ഒരു അധോലോക സര്‍ക്കാര്‍ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധോലോക സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുകയാണ്. ക്ലിഫ് ഹൗസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ശക്തമായ സമരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ പോഷക സംഘടനയായി കൊവിഡിനെ മാറ്റി. രാഷ്ട്രീയ അജണ്ടയ്ക്ക് അനുസരിച്ച് കൊവിഡ് ടെസ്റ്റുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുകയാണെന്നും എംഎല്‍എ ആരോപിച്ചിരുന്നു. വിടി ബല്‍റാം എംഎല്‍എയും രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമര്‍ശിച്ചത്.