തിരുവനന്തപുരം:
ലൈഫ് മിഷൻ കരാറിന്റെ വിശദാംശങ്ങൾ യുണിടാക് എംഡി സന്തോഷ് ഈപ്പൻ ആദായനികുതി വകുപ്പിനു നൽകി. സ്വപ്നയും സന്ദീപും ഉൾപ്പെടെ സ്വർണക്കടത്തു കേസിലെ 9 പ്രതികൾ കണക്കിൽ പെടാത്ത വരുമാനമുണ്ടാക്കിയെന്നും ബിനാമി സ്വത്തു നേടിയെന്നും ആരോപിച്ചാണു വകുപ്പിന്റെ നടപടി. ഇതിൽ സന്തോഷ് ഈപ്പൻ പ്രതിയല്ല.
കരാറുമായി ബന്ധപ്പെട്ടു സന്തോഷ് ഈപ്പന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ പ്രൊജക്ട് തനിക്ക് ലഭിക്കാന്‍ കാരണം കമ്മീഷന്‍ നല്‍കുമെന്നുള്ളത് കൊണ്ടാണെന്നും 3 കോടി 80 ലക്ഷം രൂപ യുഎഇ കോണ്‍സുലേറ്റ് സിഎഫ്ഒ ഖാലിദിന് നേരിട്ട് കൈമാറിയെന്നും അദ്ദേഹം മൊവി നല്‍കിയിരുന്നു.
ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്നും സന്തോഷ് ഈപ്പന്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു.സ്വപ്നക്ക് 80 ലക്ഷം രൂപ നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
3 ലക്ഷം യു.എസ് ഡോളർ എറണാകുളത്ത് നിന്നും ഒരു ലക്ഷം യുഎസ് ഡോളർ തിരുവനന്തപുരത്ത് നിന്നും വാങ്ങിയിരുന്നു. കമ്മീഷന്‍ നല്കിയ ശേഷമാണ് ശിവശങ്കരനെ കാണാന്‍ സാധിച്ചതെന്നും മൊഴിയിലുണ്ടായിരുന്നു.