Mon. Dec 23rd, 2024
ED questioning Bineesh Kodiyeri

 

ബംഗളുരു:

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ‌ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ബിനീഷിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ബംഗളൂരുവിലെ സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി ബിനീഷ് ഹാജരായിരുന്നു. കേസിൽ ജയിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതിന് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്. ബിനീഷും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് ഹാജരായത്. ലഹരിമരുന്നു കേസിൽ ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.

 

By Athira Sreekumar

Digital Journalist at Woke Malayalam