Sun. Nov 17th, 2024

 

കൊച്ചി:

നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. മന്ത്രിമാരോട് വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യമാണ് കോടതി തള്ളിയത്. ഇതോടെ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലിനും നാളെ വിചാരണക്കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.

2015ലാണ് കേസിനാസ്പദമായ കയ്യാങ്കളി സഭയിൽ നടക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ അടക്കം ആറ് എംഎൽഎമാർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി. എന്നാൽ പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ  തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു.

ഇത് കൂടാതെ നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam