Thu. Apr 25th, 2024

തിരുവനന്തപുരം:

നിയമ സഭാ കയ്യാങ്കളിക്കേസ് തുടരുമെന്ന് ഹൈക്കോടതി. പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ  തിരുവനന്തപുരം സിജെഎം കോടതി തള്ളി. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും പ്രതികളായ കേസിലാണ് നിര്‍ണായക ഉത്തരവ്. അടുത്ത മാസം 15-ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. 2015ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. അതേസമയം, നിയമസഭയിലെ കയ്യാങ്കളി കേസ് തുടരാനുള്ള കോടതി തീരുമാനം സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam