Thu. Jan 23rd, 2025

ചെന്നെെ:

ബിജെപി നേതാവും നടിയുമായി ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ചിദംബരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ചെങ്കല്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ പ്രസിഡന്‍റ് തിരുമാവളവന്‍റെ മനുസ്മൃതി പരാമര്‍ശത്തിന് എതിരേയായിരുന്നു സമരം. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അതേസമയം,സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നതെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു വ്യക്തമാക്കി. അതിക്രമങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും ഖുശ്ബു പറഞ്ഞു. പൊലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam