Mon. Nov 25th, 2024

 

ഭോപാൽ:

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത്.

എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

 

By Athira Sreekumar

Digital Journalist at Woke Malayalam