Mon. Dec 23rd, 2024
കോഴിക്കോട്:

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ വരുന്നത് കൂടുതലായി കണ്ടുവരുന്നു. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ രോഗവ്യാപനം നവംബറോടെ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയിട്ടും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല.  അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

By Arya MR