Wed. Jan 22nd, 2025

ചെന്നെെ:

കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇന്നലെ രാത്രി പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലുണ്ട്. പെൻഗ്വിൻ എന്ന സിനിമയ്ക്കു ശേഷം കീർത്തി അഭിനയിക്കുന്ന ചിത്രമാണിത്. നവംബർ 4–ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് വഴിയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുക.

സിനിമയിൽ കീര്‍ത്തിയുടെ വില്ലനായെത്തുന്നത് പുലിമുരുകനിലൂടെ ഡാഡി ഗിരിജയായി മലയാളികള്‍ ഏറ്റെടുത്ത  ജഗപതി ബാബുവാണ്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സംരംഭകയുടെ കഥയാണ് പറയുന്നത്.  ദിയാ മൊയ്തു, നരേഷ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഏപ്രിൽ 17–ന് തീയറ്ററിലെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം മാറ്റി വച്ചിരിക്കുകയായിരുന്നു. കീര്‍ത്തിയുടെ പെന്‍ഗ്വിന്‍ ആമസോണ്‍ പ്രെെംമിലൂടെയായിരുന്നു റിലീസ് ചെയ്തത്.

 

By Binsha Das

Digital Journalist at Woke Malayalam