28 C
Kochi
Monday, September 20, 2021
Home Tags Netflix

Tag: Netflix

നെറ്റ്ഫ്ളിക്സിലും ‘കരിക്കി’ന്‍റെ മാസ് എന്‍ട്രി; മണിക്കൂറുകള്‍ക്കകം മില്യണ്‍ അടിച്ച് ‘റിപ്പര്‍’

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍ത 'കരിക്കി'ന്‍റെ പുതിയ മിനി സിരീസ് ആയ 'റിപ്പറി'ന്‍റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സുമായുള്ള കരിക്കിന്‍റെ ആദ്യ സഹകരണമാണ് ഇത്. റിലീസ് ചെയ്‍ത് അഞ്ച് മണിക്കൂറുകള്‍ക്കകം ഒരു മില്യണ്‍ ആളുകളാണ് എപ്പിസോഡ് കണ്ടിരിക്കുന്നത്.എപ്പിസോഡിന്‍റെ നിലവിലെ വ്യൂവര്‍ഷിപ്പ്...
Delhi crime wins Emmy awards

എമ്മി പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസായി ‘ഡൽഹി ക്രൈം’

 എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വെബ് സീരീസ് എന്ന നേട്ടം സ്വന്തമാക്കി 'ഡൽഹി ക്രൈം'. നിര്‍ഭയ കേസിനെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയാണ്. നെറ്റ്ഫ്ലിക്സ് വഴി 2019 മാർച്ച് 22 മുതൽ ഏഴ് എപ്പിസോഡുകളായാണ് വെബ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്.നിർഭയ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു...
A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ:ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ നെറ്റ്ഫ്ലിക്സിനെതിരെ ഹിന്ദുത്വവാദികള്‍ വാളെടുത്തിരിക്കുന്നത്. സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍...
Central Government start regulating OTT platforms and online media

ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും.ഇതോടുകൂടി, ഓണ്‍ലൈന്‍ സിനിമകള്‍ക്കും  പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി  ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ഓൺലൈൻ...
Fathima Sana reveals on child abuse she faced

മൂന്ന് വയസിൽ തന്നെ പീഡനത്തിരയാകേണ്ടി വന്നു; ലിംഗവിവേചനത്തെക്കുറിച്ച് തുറന്നടിച്ച് ‘ദംഗൽ’ താരം

മുംബൈ: മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം തുറന്നുപറഞ്ഞത്. സിനിമ മേഖലയിൽ  അവസരം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട...

കീർത്തി സുരേഷ‌ിന്‍റെ വില്ലന്‍ ‘ഡാഡി ‌ഗിരിജ’; മിസ് ഇന്ത്യ ട്രെയിലർ ട്രെന്‍ഡിങ്ങില്‍

ചെന്നെെ:കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന മിസ് ഇന്ത്യ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ഇന്നലെ രാത്രി പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റിലുണ്ട്. പെൻഗ്വിൻ എന്ന സിനിമയ്ക്കു ശേഷം കീർത്തി അഭിനയിക്കുന്ന ചിത്രമാണിത്. നവംബർ 4–ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് വഴിയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുക.സിനിമയിൽ കീര്‍ത്തിയുടെ വില്ലനായെത്തുന്നത്...

സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി ഫിലിം ചേംബര്‍

കൊച്ചി:സിനിമ റിലീസിന് പുതിയ മാനദണ്ഡവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്​ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യാവൂ. ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ...

ലോക്ഡൗണില്‍ കുതിച്ചുകയറി നെറ്റ്ഫ്ലിക്സ് 

അമേരിക്ക:കൊവിഡ് 19 വെെറസ് വ്യാപനം ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും വീടുകളിലൊതുങ്ങിയപ്പോള്‍ വിജയം കൊയ്തത് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെയാണ്. ഇരുപത്തി രണ്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നെറ്റ്ഫ്ലിക്സിനുണ്ടായത്.ലോക്ഡൗണ്‍...

പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടി സ്വീകരിച്ച ‘ഫ്രണ്ട്സി’ന് ഗുഡ്ബെെ പറഞ്ഞ് നെറ്റ്ഫ്ലിക്സ്; ഇടഞ്ഞ് ആരാധകര്‍

അമേരിക്ക:കാലങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ 'ഫ്രണ്ട്സിന്‍റെ സ്ട്രീമിങ് അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക.നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോ ഒഴിവാക്കുന്നതോടെ ആരാധകരെല്ലാം ഇടഞ്ഞിരിക്കുകയാണ്.https://twitter.com/palak_jayswal/status/1202090388565188608നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. 1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ...

പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍

കൊച്ചി ബ്യൂറോ:  പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോണ്‍. 569 രൂപയുടെ ഓഫറിൽ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോള്‍, 100 എസ്‌എംഎസ് എന്നിവ 84 ദിവസത്തെ കാലാവധിയോട് കൂടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മൊത്തം 225 ജിബി ഡാറ്റയാകും ലഭിക്കുക.അതേസമയം വോഡാഫോണ്‍ പ്രീമിയം ഉപഭോക്തൃ സേവന അനുഭവം...