Mon. Dec 23rd, 2024
തിരുവനന്തപുരം:

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതു കൂടാതെ ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അഗ്‌നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.