ഡൽഹി:
ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് ‘ഹൗഡി മോഡി’യാണ്. “FilthyIndia HowdyModi” ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അവസാനവട്ട സംവാദത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ” ചൈനയെ നോക്കൂ, എത്ര മലിനമാണിത്. റഷ്യയെ നോക്കൂ, ഇന്ത്യയെ നോക്കൂ…മലിനമാണ് അവിടത്തെ വായു. പാരീസ് ചര്‍ച്ചയില്‍ നിന്ന് ഞാനിറങ്ങിവന്നത് അതുകൊണ്ടാണ്. നമ്മള്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ചെലവഴിക്കണം. പക്ഷേ, നമ്മളോടുള്ള പ്രതികരണം മോശമാണു താനും. പക്ഷേ, നമ്മളോടുള്ള പ്രതികരണം മോശമാണു താനും. പാരീസ് ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നെങ്കില്‍ രാജ്യത്ത് ഒട്ടേറെപ്പേരുടെ ജോലി പോകാനും കമ്പനികള്‍ പൂട്ടാനും കമ്പനികള്‍ പൂട്ടാനും ഇടയാക്കിയേനെ. നീതീകരിക്കാനാവാത്തതാണത്” എന്നാണ് ട്രംപ് പറഞ്ഞത്.
ട്രംപിന്റെ ഈ പരാമർശം നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘Filthy India’ എന്ന പദപ്രയോഗമാണ് ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്. എന്നാൽ, പിന്നീട് ഭൂരിഭാഗം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രമ്പിന്റെയും സൗഹൃദത്തെ വെച്ചാണ് ഈ സംഭവത്തെ താരതമ്യം ചെയ്തത്. മോദിയും ട്രംപും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ട്രംപ് ഇത്തരത്തിൽ ഇന്ത്യെ താഴ്ത്തികെട്ടി സംസാരിച്ചുവെന്നാണ് സോഷ്യൽ മീഡിയ യൂസേഴ്സ് ചൂണ്ടിക്കാണിക്കുന്നത്. മോദിയ്ക്ക് വേണ്ടി ട്രംപ് ഒരുക്കിയ ‘ ഹൗഡി മോഡി‘ പരിപാടിയിൽ ട്രംപ് ഇത് പറയണമായിരുന്നു എന്നൊക്കെയുള്ള കമന്റുകളാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം, ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനോടുള്ള രോഷവും ട്രംപിന്റെ ഇന്ത്യാവിരുദ്ധപരാമര്‍ശത്തില്‍ നിരീക്ഷകര്‍ വായിച്ചെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിപരമായ അടുപ്പം ഇന്ത്യക്കാരുടെ വോട്ടിലേറെയും തനിക്ക് നേടിത്തരുമെന്നാണ് ട്രംപ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ പരാമർശം ട്രംപിന് തിരിച്ചടിയാകുമോയെന്ന് കാണേണ്ടതുണ്ട്.