Tue. Jul 1st, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവമാണെന്ന് ക്രൈംബ്രാഞ്ച്. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സംഭവത്തിൽ കേസെടുത്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും.

ഐജി ശ്രീജിത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസിൽ പ്രതി ചേർക്കാതെയാണ് ഇപ്പോൾ എഫ് ഐ ആർ തയാറാക്കിയിരിക്കുന്നത്. എസ്.പി. സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.

By Arya MR