Tue. Apr 23rd, 2024
പത്തനംതിട്ട:

ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം.  ആറന്‍മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന്‌ സ്ഥാപന ഉടമ വിജയന്‍ അറിയിച്ചു. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീൺ വി.പിള്ള പറഞ്ഞു.

പരാതിക്കാരനും ന്യൂഭാരത് ബയോടെക്‌നോളജീസ് ഉടമ വിജയനും തമ്മിൽ അടുത്ത് തന്നെ കൂടിക്കാഴ്ചയുണ്ടാകും. പ്രശ്‌നം വേഗം തീര്‍പ്പാക്കണമെന്ന നിര്‍ദേശം ആര്‍എസ്എസ് നേതൃത്വവും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. 

 

 

By Arya MR