Wed. Jan 22nd, 2025

 

പാലക്കാട്:

പാലക്കാട് കൊടുവായൂര്‍ കെെലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം. ഇന്നലെ രാത്രി  ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തി തീയണക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തി. വൈകിയാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പുതുനഗരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam