Wed. Oct 22nd, 2025

 

കൊച്ചി:

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ ഐസിയുവിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടര്‍ നജ്മ പൊലീസിൽ പരാതി നൽകി. തനിക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് ഭീതിയുള്ളതായി വ്യക്തമാക്കിക്കൊണ്ടാണ് പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം സി.കെ ഹാരിസ് എന്ന കൊവിഡ് രോഗി മരിച്ച കേസിൽ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. കളശ്ശേരി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആശുപത്രിയിൽ ഡൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ നജ്മയുടെ ആരോപണത്തെ കുറിച്ചും നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താൻ ആർഎംഇ ഉത്തരവിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam