Wed. Apr 24th, 2024

തിരുവനന്തപുരം:

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനു മൂന്നു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എന്നാല്‍ വിവിധ കേസുകളില്‍ അഞ്ച്‌ വര്‍ഷത്തിലധികം തടവ്‌ അനുഭവിക്കുന്നതിനാല്‍ ഇനി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല, പിഴത്തുക മാത്രം ഒടുക്കിയാല്‍ മതിയാകും.

സ്വിസ്‌ സോളാര്‍ കമ്പനിയുടെ പേരില്‍ തിരുവനന്തപുരം മണക്കാട്‌ സ്വദേശിയില്‍ നിന്ന്‌ 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്‌. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന്‌ പറഞ്ഞാണ്‌ കബളിപ്പിച്ചത്‌‌. കേസില്‍ ബിജു കുറ്റസമ്മതം നടത്തിയിരുന്നു.

2012ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ഒരു വര്‍ഷം മുമ്പ്‌ വിചാരണ പൂര്‍ത്തീകരിച്ചിരുന്നു. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌. കേസിലെ മറ്റു പ്രതികളായ നടി ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരേ വിചാരണ തുടരും.