Mon. Dec 23rd, 2024

 

ആലപ്പുഴ:

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ ചൊല്ലി ചേർത്തല നഗരസഭയിലെ ആദ്യ ബിജെപി കൗൺസിലർ ഡി ജ്യോതിഷ് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകി. തൻ്റെ പ്രവർത്തനങ്ങൾ പാർട്ടിയിലെ പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും തുടർച്ചയായ അവഗണനയിൽ ആത്മഹത്യയുടെ വക്കിൽ ആണെന്നും ജ്യോതിഷ് രാജി കത്തിൽ പറയുന്നു. എന്നാല്‍, കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷ് വ്യക്തമാക്കി. അതേസമയം, കൗൺസിലർ രാജി വെക്കുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വം നിഷേധിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam