Mon. Dec 23rd, 2024

 

ഡൽഹി:

30 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ബോണസ് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 2019-2020 വർഷത്തേക്ക് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് അല്ലെങ്കിൽ പിഎൽബിക്കാണ് അനുമതി നൽകിയിരിക്കുന്നത്.

റെയിൽ‌വേ, പോസ്റ്റ് ഓഫീസ്‌, പ്രതിരോധം, ഇ‌പി‌എഫ്‌ഒ, ഇ‌എസ്‌ഐസി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലെ 16.97 ലക്ഷം ഇതര ഗസറ്റഡ് ജീവനക്കാർക്ക് ഇത് ഗുണം ചെയ്യും. ഇതുകൂടാതെ ഇതര ഗസറ്റഡ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നോൺ-പി‌എൽ‌ബി അല്ലെങ്കിൽ അഡ്‌ഹോക് ബോണസ് നൽകുമെന്നും, ഇതിൽ നിന്ന് 13.70 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

By Athira Sreekumar

Digital Journalist at Woke Malayalam