Mon. Dec 23rd, 2024

 

കൊച്ചി:

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തിൽ. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ വെെകാന്‍ കാരണം. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതിയും നല്‍കിയിട്ടുണ്ട്. കേസ് വേഗത്തിൽ തീർക്കാൻ സുപ്രിംകോടതി നിർദേശമുണ്ടന്ന് വിചാരണ കോടതിയും വ്യക്തമാക്കുന്നു.

നേരത്തെ, വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍  പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam