Thu. Oct 16th, 2025
ചെന്നൈ:

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തി വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി വന്നിരിക്കുന്നത്.ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സം​ഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.

ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.അതേസമയം ബലാത്സംഗ ഭീഷണിമുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു.