Fri. Nov 22nd, 2024
തിരുവനന്തപുരം:

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന  പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.  സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും, വെൽഫെയർ പാർട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിന് ധാരണയായില്ലെന്നും അദ്ദേഹം പറഞ്ഞു.  

ജമാഅത്തെ ഇസ്‌ലാമി അമീറിനെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസൻ കണ്ടതിലും കോൺഗ്രസിൽ അതൃപ്തിയുണ്ട്.  വ്യക്തിപരമായ ചർച്ചകൾ യുഡിഎഫ് യോഗത്തിലാണ് ഉന്നയിക്കേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.  അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് എംഎം ഹസനും പറഞ്ഞു. ജമാഅത്തെ  ജമാഅത്തെ ഇസ്്‌ലാമി അമീര്‍ എന്ന നിലയിലാണ് അബ്ദുല്‍ അസീസിനെ കണ്ടതെന്നും ഹസന്‍ പറഞ്ഞു. അതേസമയം, മുസ്‌ലിം ലീഗിന്റെ ഒരു വിഭാഗവും വെൽഫെയർ പാർട്ടിയുടെ യുഡിഎഫിലേക്ക് ചേരാനുള്ള ശ്രമങ്ങളെ എതിർക്കുന്നുണ്ട്.

അതേസമയം, ബിജു രമേശ് രമേശ് ചെന്നിത്തലയ്ക്ക് അടക്കം കോഴ നൽകിയെന്ന് നടത്തിയ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

By Arya MR