Wed. Dec 18th, 2024
ന്യൂഡൽഹി:

 
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ലെ ഹജ്ജ് തീർത്ഥാടനം ദേശീയ- അന്തർദ്ദേശീയ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക എന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഹജ്ജ് 2021 ന്റെ അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021 ലെ ഹജ്ജ് തീർത്ഥാടനം ജൂൺ – ജൂലൈ മാസങ്ങളിൽ ആയിരിക്കുമെന്നും, എന്നാൽ, കൊറോണവൈറസ് വ്യാപനസമയത്ത് ജനങ്ങളുടെ ആരോഗ്യവും സൌഖ്യവും കണക്കാക്കേണ്ടതുകൊണ്ട്, സൌദി സർക്കാരിന്റേയും, ഭാരതസർക്കാരിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ കാരണം ഹജ്ജ് മുടങ്ങിപ്പോയ 1,23,000 പേർക്ക് മുഴുവൻ തുകയായ 2100 കോടിയും തിരികെ നൽകിയെന്നും അദ്ദേഹം പറഞ്ഞു.