Sun. Dec 22nd, 2024
ന്യൂഡൽഹി:

 
ലാവ്‌ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കുകയാണുണ്ടായത്.

ലാവ്‌ലിൻ കേസ്സിൽ മുൻപ് രണ്ട് കോടതികൾ പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് ഓർമ്മിപ്പിച്ച സുപ്രീം കോടതി ഇനി കേസ്സിൽ ശക്തമായ വാദവുമായി വേണം വരാനെന്നും സിബിഐയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.