Mon. Dec 23rd, 2024
കൊച്ചി:

 
വഞ്ചന കേസ്സിൽ ഉൾപ്പെട്ട എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. കാസർക്കോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ എംഎൽഎയുടെ പേരിൽ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യമുന്നയിച്ചാണ് ഹർജി നൽകിയത്. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു.

ഇപ്പോൾ 85 ൽ അധികം പരാതികൾ കമറുദ്ദീന് എതിരെയുണ്ട്. അതിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കമറുദ്ദീന്റെ ഹർജിയിൽ കോടതി സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ഒക്ടോബർ 27 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.