Mon. Dec 23rd, 2024

കോഴിക്കോട്:

മുന്നണി വിട്ടുപോകാൻ തയ്യാറെടുക്കുന്ന വരെ പിടിച്ചു നിർത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കണമായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി . എല്ലാ കക്ഷികളെയും പിടിച്ചുനിർത്താൻ ശ്രമിച്ച പാരമ്പര്യമായിരുന്നു കെ കരുണാകരന്റെ കാലം മുതൽ കോൺഗ്രസിലും മുന്നണിയിലും ഉണ്ടായിരുന്നത്. രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കെ.മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam