Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് മൂലം 24 പേരാണ് ഇന്നു മരിച്ചത്. 250 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.

മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, എറണാകുളം 606, തിരുവനന്തപുരം 595, കൊല്ലം 418, ആലപ്പുഴ 563, കണ്ണൂര്‍ 405, പാലക്കാട് 648, കോട്ടയം 432, പത്തനംതിട്ട 296, കാസർകോട് 234, ഇടുക്കി 124, വയനാട് 158 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 1158 കൊവിഡ് കേസ്സുകൾ ഇന്നു റിപ്പോർട്ടു ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 സംസ്ഥാനത്തിനു പുറത്തു നിന്നും വന്നതാണ്.

2,28,998 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 2776 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ ആകെ 643 ഹോട്‌സ്പോട്ടുകളുണ്ട്.