Wed. Jan 22nd, 2025
ജമ്മു:

 
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ ആക്കപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി മോചിതയായി. ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനുപിന്നാലെയാണ് മെഹബൂബ മുഫ്തി തടവിലായത്. പൊതുസുരക്ഷ നിയമപ്രകാരം തടവിലാക്കിയിരുന്ന മെഹബൂബ മുഫ്തിയെ എന്നെന്നേക്കുമായി കരുതൽ തടവിലിടാൻ പാടില്ല എന്ന സുപ്രീം കോടതി പരാമർശത്തെത്തുടർന്നാണ് മോചിപ്പിച്ചത്.

കഴിഞ്ഞ ജൂലൈ 31 ന് മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്നു മാസത്തേക്കു കൂടെ നീട്ടിയിരുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ളയേയും ഒമർ അബ്ദുള്ളയേയും കരുതൽ തടങ്കലിൽ വെച്ചിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു.