Fri. Nov 22nd, 2024
കൊച്ചി:

 
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന് തടസ്സമില്ല. സംസ്ഥാന സർക്കാരിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.

അന്വേഷണം നിയമപരമല്ലെന്ന് ആരോപിച്ച് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സർക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വിദേശസഹായം സ്വീകരിച്ചത് എന്നായിരുന്നു സിബിഐ കുറ്റപത്രം.

കേന്ദ്രസർക്കാരിനെ അനുമതിയില്ലാതെയാണ് ഈ ഇടപാടിന് സർക്കാർ വിദേശസഹായം സ്വീകരിച്ചതെന്നും ഇതിൽ വലിയ തരത്തിൽ ഗൂഢാലോചനയും നടന്നുവെന്നുമാണ് സിബിഐ കോടതിയിൽ ബോധിപ്പിച്ചത്.